Thursday, February 21, 2013

I want to float !!!!

In to the dark, I walk.
All I want is no light.
I want no surface.
I want no friction.
I want to float.

No more sunshine, I need.
No more sound, I want.
No more yelling people around.
No more smoke and dust.

People come, people go.
Money come, money goes.
I got no mood for a chat
or a speech or a dance.

The strength, the passion.
The wound, the pain.
The times of glory.
The moment I lost.
No memories, I need.
No past, I want.
Nothing to cherish.
Nothing to regret.

In to the dark, I walk.
All I want is no light.
I want no surface.
I want no friction.
I want to float.


 

Monday, February 11, 2013

മാപ്പ് !!!!


                             നഗരത്തിലെ തിക്കിലും തിരക്കിലും വിയര്‍ത്തു നാറി വന്നു ബെഡ് ഇടാത്ത കട്ടിലിലേക്ക് വന്നു കിടന്നു. റിമോട്ട് എടുത്തു ടി.വി ഓണ്‍ ചെയ്തു. ഒരു വിധം മലയാളം ന്യൂസ്‌ ചാനലില്‍ ഒക്കെ "കുരിയച്ചന്‍ സാര്‍" തന്നെ.
                             ഇയാള് കുറ്റവാളി ആണോ അല്ലെയോ എന്ന് ഉറപ്പില്ല.. പക്ഷെ കേട്ട്  കേള്‍വി വെച്ച് നോക്കുമ്പം പുള്ളി ആളൊരു പുലി ആണെന്നാണ്‌ തോന്നണത്. പിന്നെ അതിനിടയില്‍ ഏതോ ചാനലില്‍ ആരോ പറഞ്ഞു കേട്ടു  "ആ പെണ്‍ കുട്ടി സ്വന്തം ഇഷ്ടത്തോടെ ആണ് ഈ 40 ഓളം പേരോടും ബന്ധപെട്ടതെന്നു. അതും ഏകദേശം 16 വയസുള്ളപ്പോള്‍ "
                             ഒരു നിമിഷം ഒന്ന് പകച്ചു പോയി. ഞാനും എന്നെ പോലുള്ള പല ആണുങ്ങളും ഈ നഗരത്തിലൂടെ ഒക്കെ ദിവസോം നടക്കാറുള്ളവര്‍  ആണ്. പെണ്ണുങ്ങളെ വായില്‍ നോക്കല്‍, സൌന്ദര്യം ആസ്വദിക്കല്‍ ഒക്കെ ഏതു  മലയാളിയും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാ. പക്ഷെ കൂടി കൂടി വരുന്ന ഈ പീഡനങ്ങള്‍!!!! അതും 6 വയസുകാരിയെയും 60 വയസുകാരിയെയും ഒക്കെ.!!! ഇനി ഈ ആറു  വയസുകാരിയും പീഡനം ആസ്വദിച്ചു എന്ന് പറയുന്ന ഒരു സമൂഹവും.
                             സൂര്യനെല്ലിയുടെ കഥ ആണെങ്കിലും മറ്റേതു പീഡന കഥ ആണെങ്കിലും ഈ പീഡന വീരന്മാര്‍ ഒരു ചോദ്യം ചെയ്യലും കുറച്ചു കാശ്  വീശലും കഴിഞ്ഞാല്‍ സുഖം സ്വസ്ഥമായി വീണ്ടും പൊളിച്ചടുക്കി ജീവിക്കുന്നു.. മാനസികമായി ചതിക്കപെട്ടു , ക്രൂരമായി പീഡിപ്പിക്കപ്പെട്ടു, അപമാനിതര്‍  ആയി ജീവിക്കുന്ന നമ്മുടെ സഹോദരിമാരോ ??? ഓ !!! അത് സഹോദരി അല്ലല്ലോ.. ആരാന്റെ പെങ്ങളോ മകളോ ആണല്ലോ !!! നമ്മുക്ക് എന്ത്..??? നമ്മുടെ വീട്ടില്‍ സംഭവിക്കുന്നത്‌ വരെ നമ്മുക്കെന്ത് അല്ലെ ???
                              കുരിയച്ചനോ  ഓന്റെ വലിയച്ചനോ  പിടിക്കപെടുമോ എന്നോ, ഇനി വിചാരണ ചെയ്യപ്പെടുമോ എന്നൊന്നും ആര്‍ക്കും അറിയില്ല. പണത്തിനും സ്വാധീനത്തിനും മീതെ പരുന്തല്ല ഒരു പക്ഷീം പറക്കാന്‍ പോണില്ല.എങ്കിലും എന്റെ സഹോദരിമാരെ... നെഞ്ചിന്റെ ഉള്ളില്‍ നിന്ന് നിങ്ങള്ക്ക് ദിനംപ്രതി സംഭവിച്ചു കൊണ്ട് ഇരിക്കുന്ന മാനഹാനിയില്‍ എനിക്കും അതിയായ ദുഖവും രോഷവും ഉണ്ട്. എന്ത് ചെയ്താലും നിങ്ങടെ മാനത്തിന് പകരമാവില്ല എന്ന് മനസിലാക്കുന്നു. പറയാന്‍ ഒരേ ഒരു വാക്ക് മാത്രം "മാപ്പ്" !!!!

Monday, January 14, 2013

എന്ത് പറഞ്ഞിട്ട് എന്താ !!!!

ഒരു കുന്നു ചോറ്, അതിനൊത്ത് കറി... വയറു അങ്ങ് നിറഞ്ഞാല്‍ പിന്നെ കിടന്നങ്ങ് ഉറങ്ങാം.
പണ്ട് അപ്പന്‍ പറഞ്ഞത് ഓര്‍ത്തു... " ജീവിക്കാന്‍ വേണ്ടിയാണ് തിന്നണത്... അല്ലാണ്ട് തിന്നാന്‍ വേണ്ടി ജീവിക്കല്ല്".
തിന്നും കുടിച്ചും വയറു നിറച്ചോളു. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. ജനിച്ച നാടും പിറന്ന സാഹചര്യവും അനുകൂലമാണേല്‍,
എന്ത് വേണേലും കഴിക്കാം, കുടിക്കാം.
                                                                     പക്ഷെ കഴിച്ചു മടുക്കുമ്പോള്‍, അല്ലെങ്കില്‍ താല്പര്യം പോകുമ്പോള്‍, അല്ലെങ്കില്‍ എന്തെങ്ങിലും 
വാശിയുടെ പുറത്തു ഭക്ഷണം ചവറ്റുകുട്ടയിലേക്ക് തള്ളുന്ന എന്റെ പ്രിയരോട് ഒരു ചോദ്യം. " നിന്നെയൊക്കെ ആരാടാ ഇത് പഠിപ്പിച്ചേ ? "

                                                                സൊമാലിയയിലെ  കാര്യം പറഞ്ഞാലും വിശക്കുന്ന പട്ടിണി പാവങ്ങളുടെ കാര്യം പറഞ്ഞാലും "അതിനൊക്കെ നമ്മുക്ക് എന്നാ ചെയ്യാന്‍ പറ്റൂടാവേ ? " എന്ന് ചോദിക്കുന്ന മാന്യന്മാര് ഉണ്ട്. അവര്‍ക്ക് അറിയില്ലായിരിക്കാം, അല്ലെങ്കില്‍ അവര് അതിനെ കുറിച്ച് ഓര്‍ത്തു തല പുണ്ണാക്കാന്‍ ഉദ്ദേശിച്ചു കാണില്ല. വേറെ ചില മാന്യദേഹങ്ങള്‍ ഉണ്ട്. "പട്ടിണി കിടക്കുന്ന കോടി കണക്കിന് ആളുകളെ ഓര്‍ത്താല്‍ എങ്ങനെ നിനക്കൊക്കെ ഭക്ഷണം വേസ്റ്റ് ആക്കാന്‍ സാധിക്കും" എന്ന് നമ്മള്‍ എങ്ങാനും ചോദിച്ചാല്‍ ഉടനെ മറുപടി വരും " അളിയാ എന്നാല്‍ ഈ വേസ്റ്റ് പൊതിഞ്ഞു അവര്‍ക്ക് കൊറിയര്‍ അയക്കാം " . ഒന്നും പറയാനില്ല അവരോടൊക്കെ. ഇവരോടൊക്കെ പറഞ്ഞു നോക്കിയിട്ടുണ്ട്. മനസിലാവില്ല !!!!!
                                                              പല സേവന പരിപാടികളും ക്ഷേമപദ്ധതികളും ഉണ്ട്. അതിലൊന്നും പങ്കു ചേര്‍ന്നില്ലെങ്ങിലും, ഈ പാവങ്ങളെ കുറിച്ച് ഓര്തില്ലെങ്ങിലും വെറുതെ ഒരു തീരുമാനം എടുത്തു കൂടെ. വെറുതെ ഒരു രസത്തിനു. "ഇനി ഭക്ഷണം വേസ്റ്റ് ചെയ്യില്ലെന്ന്" 

Wednesday, January 9, 2013

സത്യായിട്ടും !!!

ഒരു പണീം ഇല്ലാതെ നടന്ന കാലത്തും പണി ചെയ്തു നടന്ന കാലത്തും അപ്പ നോടോ അമ്മയോടോ എന്റെ പുന്നാര പെങ്ങന്മാരോടോ സത്യം പറയാന്‍ ഒരു മടിയാരുന്നു... പറഞ്ഞിട്ടുണ്ട്, സത്യം, പല വട്ടം.... സിനിമയ്ക്ക്‌ പോയെന്നും കള്ള് കുടിചെന്നും ക്ലാസ്സ്‌ കട്ട്‌ ചെയ്തെന്നും ഒക്കെ പറഞ്ഞു... സത്യമേ പറയാവു എന്നാണു മമ്മി പറഞ്ഞേക്കുന്നത്... സത്യം പറഞ്ഞതിന് അവര് അഭിനന്ദിക്കനമെന്നു ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ ഈ തുറന്നു പറച്ചില്‍ ഒരു ഗുണോം ചെയ്തിട്ടില്ല,  അവര് ആവശ്യത്തിനു ചീത്ത പറഞ്ഞതല്ലാതെ...

അപ്പനോട് അന്ന് സിനിമയ്ക്ക്‌ പോയത് തുറന്നു പറഞ്ഞപ്പം അപ്പന്‍ പറയുവ.. "നീ ഇങ്ങനെ നടന്നോട... എല്ലാ കുടുംബത്തിലും കാണും ഇങ്ങനെ ഒരുത്തന്‍"""" ""
ഞാന്‍ അപ്പനോട് പറഞ്ഞു "പപ്പേ. ഞാന്‍ തുറന്നു പറഞ്ചോണ്ടല്ലേ നിങ്ങള് അറിഞ്ഞേ. പറയാതെ പോയി കാണുന്ന എന്റെ എന്തോരും ഫ്രണ്ട് ഉണ്ട്. അവരെ ഒക്കെ വെച്ച് നോക്കുമ്പം പപ്പാ എന്നെ കുറിച്ച് ഓര്‍ത്തു അഭിമാനിക്കണം"
"എടാ മോനെ... നീ എന്നാ ഡയലോഗ് അടിച്ചാലും ഇനി മേലാല്‍ ഇങ്ങനെ കേട്ടാല്‍ പിന്നെ ഞാന്‍ തീരുമാനിചോളാം  കാര്യങ്ങള്‍ "

ഞാന്‍ മനസ്സില്‍ പറഞ്ഞു "ഒത്തില്ല" ..... എന്താണേലും അന്നത്തെ ആ സംസാരത്തോടെ ഞാന്‍ നന്നാവാന്‍ തീരുമാനിച്ചു...
പിന്നീട് ഒരിക്കലും ഞാന്‍ വീട്ടുകാരോട് ഒന്നും തുറന്നു പറഞ്ഞിട്ടില്ല.. 
ഇപ്പം വീട്ടുകാരും ഹാപ്പി ഞമ്മളും ഹാപ്പി !!!!

Thursday, November 29, 2012

Pure !!!


Few things which made me excited over the years are "pure friendship", "pure dedication" and "pure water".

Friendship is everywhere. But pure friendship !!! What makes a friendship, pure ?
Well, simple. If you call a friend "Mother f**ker" when u see him after one year and if he replies "Your father, son of a b**ch" and then you start talking about your ex girl friend's new affair, then it's "pure friendship".

Dedication is everywhere. But pure dedication. What makes a dedication, pure ?
Ohkie.. If you can walk 12 kms at mid night when it is raining to reach home so as to save 5 dollars so that you can use the same money in casino, then that is pure dedication in gambling. LOL

Water.... Water is every where.. But pure water. What makes water, pure ?

Now, you tell me. Let me have some water.

Monday, October 1, 2012

ഗാന്ധി ജയന്തി ആശംസകള്‍

ജന്മദിനാശംസകള്‍ ഗാന്ധിജി !!!!
ആദ്യമായിട്ട് ഇങ്ങളെ കണ്ടത് ഒരു പത്തിന്റെ നോട്ടിന്മേല്‍ ആണെന്ന് തോന്നണു...
എന്തൊക്കെ ആണേലും, എന്ത് ചെയ്തിട്ട് ആണേലും ഒരു രാജ്യത്തിന്റെ രാഷ്ട്രപിതാവ് ആകണതു ചെറിയ കാര്യാ .?
എന്തായാലും ഇങ്ങളെ സമ്മതിച്ചിരിക്കുന്നു.... വേറെ ആര്‍ക്കും സാധിച്ചില്ലല്ലോ ഇത്..
ആളുകള് ഇനി ഇതില്‍ എന്ത് അപവാദം പറഞ്ഞാലും ഇങ്ങള് കൊള്ളാം...

പിന്നെ ഇമ്മിണി പെരുത്ത ആളായപ്പം കേട്ടു. പിറ്റേ ദിവസം ഗാന്ധി ജയന്തി ആണ്. അതോണ്ട് ക്ലാസ്സ്‌ ഇല്ലാന്ന്...
അന്ന്... അമ്മയാണെ, ഇഷ്ടം ഒരു കുറച്ചു ശതമാനം അങ്ങ് കൂടീട്ടാ !!!
വേറെ ആര്‍ക്കും സാധിച്ചില്ലല്ലോ ഇത്... ഇങ്ങള് അടിപൊളി...
പക്ഷെ വളര്‍ന്നു ഒരു യുവാവായി പെര നിറഞ്ഞു നിക്കണ എനിക്കിപ്പം പേടിയാ ഇങ്ങളെ..
രണ്ടു ദിവസം അടുപ്പിച്ചു ബീവറേജെസ് അടച്ചിടുന്ന ഒരു അപൂര്‍വ സംഭവം വര്‍ഷാ വര്‍ഷം നടപ്പിലാക്കാന്‍ ഇങ്ങടെ ജന്മദിനത്തിന് സാധിച്ചല്ലോ..
അല്ലാ... ഇങ്ങളെ അടിക്കില്ലാന്നു വെച്ച് ഞങ്ങടെ കഞ്ഞീല്‍ ഇമ്മാതിരി പാറ്റ ഇടണാരുന്നോ ഗാന്ധിജി അപ്പൂപ്പാ !!!
ഇങ്ങളെ സമ്മതിക്കണം !!!!!

Saturday, August 4, 2012

നിമിത്തം

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസം. ഓഗസ്റ്റ്‌ 4TH. 
അന്ന് ഓടി കിതച്ചു പപ്പന്‍ വന്നു പറഞ്ഞു  " അളിയാ അപ്പറത്തെ ക്ലാസ്സില്‍ ഒരു ന്യൂ അഡ്മിഷന്‍ ".
ചെന്ന് നോക്കിയപ്പോള്‍ പണ്ട് സ്കൂളില്‍ ജൂനിയര്‍ ആയി പഠിച്ച പെണ്‍കുട്ടി.
"നിഷ", അതായിരുന്നു അവളുടെ പേര്. പെട്ടെന്ന് ഓര്‍മ്മ കിട്ടി.
ഇവള് അങ്ങ് വലിയ പെണ്ണ് ആയല്ലോ.
അന്ന് തന്നെ ഒരു പൂ കൊടുത്തിട്ട് അവളോട്‌ ഇഷ്ടം അറിയിച്ചു.
ആദ്യം ഒക്കെ ജാഡ ഇട്ടു നിന്നെങ്കിലും ഒരു രണ്ടു ആഴ്ച കൊണ്ട് ഞങ്ങള്‍ കമിതാക്കള്‍ ആയി.
ഒരിക്കലും ഇവള് എന്റെ പ്രണയിനി ആകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതെ അല്ല.
നിമിത്തം എന്ന് ഒന്ന് ഉണ്ടാവാം. പ്രണയിച്ചു തുടങ്ങിയപ്പോള്‍ ആണ് പണ്ട് സ്കൂളില്‍ വെച്ച് ഉള്ള പല സന്ദര്‍ഭങ്ങളെയും കുറിച്ച് അവള് എന്നോട് പറഞ്ഞത്. അവള് എന്നെ നോട്ടമിട്ടിരുന്നു അന്ന് എന്ന് അറിഞ്ഞപ്പോള്‍
ഒരു ചെറിയ സുഖം തോന്നി. ജീവിതത്തിനു ഒരു അര്‍ത്ഥം തോന്നിയതും എന്റേത് മാത്രമായി എനിക്ക് സ്നേഹിക്കാന്‍ ഒരാളെ
കിട്ടിയതും ആ ദിവസങ്ങളില്‍ ആയിരുന്നു..

നാളെ ആണ് ആ ദിവസം. എന്റെ വിവാഹ ദിവസം. ഇതെല്ലാം ഒന്ന് ഓര്‍ത്തു എടുക്കാന്‍ പറ്റിയ സമയം തന്നെ എന്ന് തോന്നി.
അവളും വരും. "നിഷ". ഒരുപാട് നാളുകള്‍ക്കു ശേഷം എന്റെ വിവാഹം ആണെന്ന് അറിയിക്കാനായി ഞാന്‍ വിളിച്ചു കഴിഞ്ഞ ദിവസം.
ഒരു രണ്ടു മിനിറ്റ് സംസാരിച്ച ശേഷം അവള് അന്ന് പറഞ്ഞു  " ഇപ്പം പിടി കിട്ടി. ആദ്യം എനിക്ക് ശബ്ദം മനസിലായില്ല. ലോങ്ങ്‌ ടൈം എഹ്,
ഇച്ചായന് എന്നെ ഒരുപാട് ഇഷ്ടമാ. ലൈഫ് ഈസ്‌ ടൂ ഗുഡ്. നോക്കട്ടെ വരാന്‍ പറ്റുമോ എന്ന്. ഹി ഈസ്‌ ടൂ ബിസി, യു നോ  "

നന്നായി സംസാരിക്കും ഈ പെണ്‍കുട്ടികള്‍..
നല്ല ഉച്ചാരണം, നല്ല ശൈലി.
മനസ്സില്‍ എല്ലാം ഇങ്ങനെ ഓര്‍ത്തു അയവിറക്കിയപ്പോള്‍ പുറത്തൊരു അടി.
തിരിഞ്ഞു നോക്കിയപ്പോള്‍  ഞെട്ടാനൊന്നുമില്ല.
പപ്പനാണ്.
അവന്‍  കിതച്ചുകൊണ്ട് പറഞ്ഞു : " അളിയാ അപ്പറത്തെ വീട്ടില്‍ ഒരു കിളുന്തു പെണ്‍കുട്ടി "