Wednesday, April 20, 2011

നീ മാത്രം......

സ്നേഹിച്ച പെണ്ണും കൈ വിട്ടു പോയി
ഉണ്ടായ പേരും ചീത്ത പേരായി
ആരും കണ്ടില്ല നന്മകള്‍ ഒന്നും
ആരുമറിയാത്ത നൊമ്പരമായി

കണ്ണിനു സ്വന്തം കണ്മണി പോലെ
പൂവിനു സ്വന്തം പൂമ്പൊടി പോലെ
എന്‍റെ മനസിന്റെ ഉള്ളിന്‍റെ ഉള്ളില്‍
സൂക്ഷിച്ചതല്ലേ നിന്റെ ഹൃദയം

ഇന്നലെ വന്നവര്‍ പാടി നടന്നു
ഇന്നെന്‍റെ മാനസ സ്വപ്നം തകര്‍ന്നു
ഇല്ലല്ലോ തെല്ലൊരു ആശ്വാസമെങ്ങും
ഇന്നെന്‍റെ ശ്വാസവും നിശ്വാസമായി

മെയ്യിന്‍ പാതി തളര്‍ന്നതുപോലെ
നീയെന്‍ ജീവന്‍ കവര്‍ന്നതുപോലെ
ഭൂമി കാല്‍ കീഴില്‍ പിളര്‍ന്നതുപോലെ
കാര്‍മെഘക്കൂട്ടില്‍ അകപെട്ടപോലെ

മദ്യമയക്കുമരുന്നുകള്‍ എല്ലാം
ഇന്നെന്‍റെ ഉറ്റ സുഹൃത്തുക്കള്‍ തന്നെ
മരണത്തിന്‍ വാതിലില്‍ ചാരി നില്‍ക്കുമ്പോഴും
ഉള്ളിന്‍റെ ഉള്ളില്‍ നീയൊന്നു മാത്രം