Thursday, November 29, 2012

Pure !!!


Few things which made me excited over the years are "pure friendship", "pure dedication" and "pure water".

Friendship is everywhere. But pure friendship !!! What makes a friendship, pure ?
Well, simple. If you call a friend "Mother f**ker" when u see him after one year and if he replies "Your father, son of a b**ch" and then you start talking about your ex girl friend's new affair, then it's "pure friendship".

Dedication is everywhere. But pure dedication. What makes a dedication, pure ?
Ohkie.. If you can walk 12 kms at mid night when it is raining to reach home so as to save 5 dollars so that you can use the same money in casino, then that is pure dedication in gambling. LOL

Water.... Water is every where.. But pure water. What makes water, pure ?

Now, you tell me. Let me have some water.

Monday, October 1, 2012

ഗാന്ധി ജയന്തി ആശംസകള്‍

ജന്മദിനാശംസകള്‍ ഗാന്ധിജി !!!!
ആദ്യമായിട്ട് ഇങ്ങളെ കണ്ടത് ഒരു പത്തിന്റെ നോട്ടിന്മേല്‍ ആണെന്ന് തോന്നണു...
എന്തൊക്കെ ആണേലും, എന്ത് ചെയ്തിട്ട് ആണേലും ഒരു രാജ്യത്തിന്റെ രാഷ്ട്രപിതാവ് ആകണതു ചെറിയ കാര്യാ .?
എന്തായാലും ഇങ്ങളെ സമ്മതിച്ചിരിക്കുന്നു.... വേറെ ആര്‍ക്കും സാധിച്ചില്ലല്ലോ ഇത്..
ആളുകള് ഇനി ഇതില്‍ എന്ത് അപവാദം പറഞ്ഞാലും ഇങ്ങള് കൊള്ളാം...

പിന്നെ ഇമ്മിണി പെരുത്ത ആളായപ്പം കേട്ടു. പിറ്റേ ദിവസം ഗാന്ധി ജയന്തി ആണ്. അതോണ്ട് ക്ലാസ്സ്‌ ഇല്ലാന്ന്...
അന്ന്... അമ്മയാണെ, ഇഷ്ടം ഒരു കുറച്ചു ശതമാനം അങ്ങ് കൂടീട്ടാ !!!
വേറെ ആര്‍ക്കും സാധിച്ചില്ലല്ലോ ഇത്... ഇങ്ങള് അടിപൊളി...
പക്ഷെ വളര്‍ന്നു ഒരു യുവാവായി പെര നിറഞ്ഞു നിക്കണ എനിക്കിപ്പം പേടിയാ ഇങ്ങളെ..
രണ്ടു ദിവസം അടുപ്പിച്ചു ബീവറേജെസ് അടച്ചിടുന്ന ഒരു അപൂര്‍വ സംഭവം വര്‍ഷാ വര്‍ഷം നടപ്പിലാക്കാന്‍ ഇങ്ങടെ ജന്മദിനത്തിന് സാധിച്ചല്ലോ..
അല്ലാ... ഇങ്ങളെ അടിക്കില്ലാന്നു വെച്ച് ഞങ്ങടെ കഞ്ഞീല്‍ ഇമ്മാതിരി പാറ്റ ഇടണാരുന്നോ ഗാന്ധിജി അപ്പൂപ്പാ !!!
ഇങ്ങളെ സമ്മതിക്കണം !!!!!

Saturday, August 4, 2012

നിമിത്തം

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസം. ഓഗസ്റ്റ്‌ 4TH. 
അന്ന് ഓടി കിതച്ചു പപ്പന്‍ വന്നു പറഞ്ഞു  " അളിയാ അപ്പറത്തെ ക്ലാസ്സില്‍ ഒരു ന്യൂ അഡ്മിഷന്‍ ".
ചെന്ന് നോക്കിയപ്പോള്‍ പണ്ട് സ്കൂളില്‍ ജൂനിയര്‍ ആയി പഠിച്ച പെണ്‍കുട്ടി.
"നിഷ", അതായിരുന്നു അവളുടെ പേര്. പെട്ടെന്ന് ഓര്‍മ്മ കിട്ടി.
ഇവള് അങ്ങ് വലിയ പെണ്ണ് ആയല്ലോ.
അന്ന് തന്നെ ഒരു പൂ കൊടുത്തിട്ട് അവളോട്‌ ഇഷ്ടം അറിയിച്ചു.
ആദ്യം ഒക്കെ ജാഡ ഇട്ടു നിന്നെങ്കിലും ഒരു രണ്ടു ആഴ്ച കൊണ്ട് ഞങ്ങള്‍ കമിതാക്കള്‍ ആയി.
ഒരിക്കലും ഇവള് എന്റെ പ്രണയിനി ആകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതെ അല്ല.
നിമിത്തം എന്ന് ഒന്ന് ഉണ്ടാവാം. പ്രണയിച്ചു തുടങ്ങിയപ്പോള്‍ ആണ് പണ്ട് സ്കൂളില്‍ വെച്ച് ഉള്ള പല സന്ദര്‍ഭങ്ങളെയും കുറിച്ച് അവള് എന്നോട് പറഞ്ഞത്. അവള് എന്നെ നോട്ടമിട്ടിരുന്നു അന്ന് എന്ന് അറിഞ്ഞപ്പോള്‍
ഒരു ചെറിയ സുഖം തോന്നി. ജീവിതത്തിനു ഒരു അര്‍ത്ഥം തോന്നിയതും എന്റേത് മാത്രമായി എനിക്ക് സ്നേഹിക്കാന്‍ ഒരാളെ
കിട്ടിയതും ആ ദിവസങ്ങളില്‍ ആയിരുന്നു..

നാളെ ആണ് ആ ദിവസം. എന്റെ വിവാഹ ദിവസം. ഇതെല്ലാം ഒന്ന് ഓര്‍ത്തു എടുക്കാന്‍ പറ്റിയ സമയം തന്നെ എന്ന് തോന്നി.
അവളും വരും. "നിഷ". ഒരുപാട് നാളുകള്‍ക്കു ശേഷം എന്റെ വിവാഹം ആണെന്ന് അറിയിക്കാനായി ഞാന്‍ വിളിച്ചു കഴിഞ്ഞ ദിവസം.
ഒരു രണ്ടു മിനിറ്റ് സംസാരിച്ച ശേഷം അവള് അന്ന് പറഞ്ഞു  " ഇപ്പം പിടി കിട്ടി. ആദ്യം എനിക്ക് ശബ്ദം മനസിലായില്ല. ലോങ്ങ്‌ ടൈം എഹ്,
ഇച്ചായന് എന്നെ ഒരുപാട് ഇഷ്ടമാ. ലൈഫ് ഈസ്‌ ടൂ ഗുഡ്. നോക്കട്ടെ വരാന്‍ പറ്റുമോ എന്ന്. ഹി ഈസ്‌ ടൂ ബിസി, യു നോ  "

നന്നായി സംസാരിക്കും ഈ പെണ്‍കുട്ടികള്‍..
നല്ല ഉച്ചാരണം, നല്ല ശൈലി.
മനസ്സില്‍ എല്ലാം ഇങ്ങനെ ഓര്‍ത്തു അയവിറക്കിയപ്പോള്‍ പുറത്തൊരു അടി.
തിരിഞ്ഞു നോക്കിയപ്പോള്‍  ഞെട്ടാനൊന്നുമില്ല.
പപ്പനാണ്.
അവന്‍  കിതച്ചുകൊണ്ട് പറഞ്ഞു : " അളിയാ അപ്പറത്തെ വീട്ടില്‍ ഒരു കിളുന്തു പെണ്‍കുട്ടി "




Thursday, August 2, 2012

ഒരു സൗഹൃദ സംഭാഷണം !!!


ഞാന്‍ : ഓ ചാറ്റിംഗ് ആയിരിക്കും  അല്ലെ  ;) ?
 ജിബി : അതെ 
  and u??
 ഞാന്‍ : എന്തിനാടാ....?  ആ പാവം  കൊച്ചിനെ  വെറുതെ  വിട്ടു  കൂടെ ?
  i am cheatin
 ജിബി : hehe
  whom ?
ഞാന്‍ : ശ്വേത 
  she is intelligent
  i jus scrapped 
  അവള്  വീഴത്തില്ലാ 
  i know
 ജിബി : ur first crush??
 ഞാന്‍ : yeah
  hehe
 ജിബി : hmmm
  ഞാന്‍ : ഈ  pdf ഇന്റെ  full form അറിയാമോ ?
 ജിബി : portable document format
 ഞാന്‍ : അത്  നീ  എന്നാടാ  പഠിച്ചത് ?
 ജിബി : google
 ഞാന്‍ : ഇപ്പം  ?
 ജിബി : ya
 ഞാന്‍ : ഓ  രക്ഷപെട്ടു .. അല്ലേല്‍  ഞാന്‍  പോയി  തൂങ്ങി  ചത്തേനെ  
ജിബി : y ?
 ഞാന്‍ : ഞാന്‍  10 minute മുമ്പ്  പഠിച്ചേ  ഉള്ളു.. 
  അല്ലാ..  നിനക്ക്  ഇതൊക്കെ  നേരത്തെ  അറിയാമാരുന്നേല്‍  പിന്നെ  ഞാന്‍  എന്തിനാടെ  ജീവിചിരിക്കണേ !!!!
  അതാ...

നമ്മുടെ  ശ്വേത  കൊച്ചു  ചോദിച്ചു  ... അന്നേരം  ഞാനും  ഗൂഗ്ലി  പറഞ്ഞു  കൊടുത്തു 
 ജിബി : hmm
  അതാണ് ദാറ്റ്‌ ഈസ്‌ ......

PS : Name of girl has changed due to security reasons :P

Wednesday, February 29, 2012

പഴഞ്ചന്‍

" നിനക്ക് ഒന്നുമറിയില്ല...." " നീ വെറും പഴഞ്ചനാ "
ശരിയാണ് സഹോദരി... ഞാന്‍ എന്നും ഒന്നുമറിയാത്ത ഒരു പഴഞ്ചന്‍ ആയിരുന്നു...
സഹോദരി എന്ന് വിളിച്ചത്, നീ ഇന്ന് മറ്റൊരാളുടെ ഭാര്യ ആയതു കൊണ്ട് മാത്രമാണ്...
ഇന്റര്‍നെറ്റ്‌ കാഫെയിലേക്ക് നീ എന്നെ ആദ്യമായി വിളിച്ചു കയറ്റിയപ്പോഴും,
നിന്റെ മാതാപ്പിതാക്കള്‍ വിരുന്നു പോയിരിക്കുവാണെന്നും, നീ ഒരു ദിവസം തനിച്ചാണെന്ന് അറിയിക്കുമ്പോഴും,
എന്റെ കൂടെ സിനിമ കൊട്ടകയില്‍ കയറി മുട്ടി ഇരുന്നപ്പോഴും,
എന്നും എന്റെതായിരിക്കാന്‍ നിനക്ക് ഒരു സമ്മാനം വേണമെന്ന് നീ ആവശ്യപെട്ടപ്പോഴും,
ശെരിയാ.... എനിക്കൊന്നും അറിയില്ലായിരുന്നു.... അത് നിന്റെ സ്നേഹമാണ് എന്നേ ഈ പഴഞ്ചന്‍ കാമുകന് മനസിലായുള്ളു...
സ്നേഹം മാത്രമേ ഞാന്‍ തന്നുള്ളൂ... ഇന്ന് മനസിലാവുന്നു...
നീ എന്നും പറയുന്ന പോലെ ഇപ്പഴും ഞാന്‍ പഴഞ്ചന... ഒന്നുമറിയാത്തവന്‍.....
അതുകൊണ്ട് ഇന്ന് എനിക്ക് സമാധാനം ഉണ്ട്...നിന്നെ കെട്ടേണ്ടി വന്നില്ലല്ലോ...
അല്ല.... ചോദിക്കട്ടെ...നിന്റെ ഭര്‍ത്താവും ഒരു പഴഞ്ചന്‍ ആണോ ആവോ ???