സഹോദരാ...
എന്റെ അച്ഛനും അമ്മയ്ക്കും പിറന്ന ഒരു സഹോദരന്‍ പോലും എനിക്കീ ലോകത്തില്‍ ഇല്ല...
അല്ല ..... സഹോദരന്‍ ആവാന്‍ രക്തബന്ധം വേണമെന്നുണ്ടോ ???
ഒരുമിച്ചു കഴിഞ്ഞു, ഒരുമിച്ചു ചിരിച്ചു കളിച്ചു, ഒരുമിച്ചു എല്ലാവിധ കൊള്ളരുതായ്മയും ചെയ്തു
ഒടുക്കം ഒരു രാത്രി താങ്കള്‍ ആദ്യമായി എന്നെ സഹോദരാ എന്ന് വിളിച്ചത് ഞാന്‍ ഓര്‍ക്കുന്നു..
ഇരുട്ടിന്റെ മറവില്‍ കണ്ണ്നീര്‍ ചാലുകള്‍ താങ്കളുടെ തലയണ കുതിര്‍ത്തപ്പോള്‍ നെഞ്ഞിടുപ്പിന്റെ വേഗത
താങ്കളെ അസ്വസ്തനാക്കിയപ്പോള്‍ ഉറക്കം നഷ്ടപെട്ടത് താങ്കള്‍ക്കു മാത്രമല്ല....
വ്യത്യസ്ത പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിച്ചു പോന്ന , വ്യത്യസ്ത അഭിപ്രായം എന്തിനും ഏതിനും പങ്കുവെച്ചിരുന്ന
നമ്മള്‍ പക്ഷെ ഒന്നിന്റെ പേരിലും ഒരിക്കല്‍പോലും വഴക്കടിചിരുന്നില്ല.. സംവാദം... അതിനപ്പുറം ഒന്നും ഉണ്ടായിട്ടില്ല..
ജനുവരി 5 . താങ്കളുടെ കാമുകി വീടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വേറൊരു വിവാഹത്തിന് തയാര്‍ ആയ വിവരം ആ പെണ്‍കുട്ടിയുടെ സുഹൃത്ത് താങ്കളെ അറിയിച്ച രാത്രി ....
അവളില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ രാത്രി ...
അവളെക്കാള്‍ നല്ല പെണ്‍കുട്ടിയെ താങ്കള്‍ക്കു ലഭിക്കും എന്ന് പറഞ്ഞു ഞാന്‍ ആശ്വസിപ്പിച്ചു...
പക്ഷെ താങ്കള്‍ പിന്മാറാന്‍ ഒരുക്കം അല്ലായിരുന്നു.
അവള്‍ താങ്കളുടെ സ്നേഹം ഒരിക്കല്‍ തിരിച്ചു അറിഞ്ഞു തിരിച്ചു വരുമെന്നായി ഞാന്‍...
താങ്കള്‍ക്കു ഒരല്‍പം ആശ്വാസം തോന്നിയിരിക്കാം...താങ്കള്‍ക്കു അല്പം താമസിച്ചാണെങ്കിലും ഉറങ്ങാന്‍ സാധിച്ചല്ലോ..
ഏങ്ങലടി മാറി കൂര്‍ക്കം വലിയിലേക്ക് മാറിയപ്പോള്‍ ആദ്യമായി താങ്കളുടെ കൂര്‍ക്കം വലി എനിക്ക് ദുസഹമല്ലാതെ തോന്നി...
പിന്നീട് എന്ത് സംഭവിച്ചോ ആവോ... പെണ്‍കുട്ടി തിരിച്ചു വന്നു ദിവസങ്ങള്‍ക്കു ശേഷം . ഒരു നിബന്ധനയുമായി.
സുഹൃത്തിനോട് അടുപ്പം വേണ്ട... അത് ആ പെണ്‍കുട്ടിക്ക് അത്ര ഇഷ്ടമല്ലത്രേ....
താങ്കള്‍ എന്റെ അടുത്ത് അത് പറഞ്ഞപ്പോള്‍... താങ്കളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടത് എന്നെ അകറ്റുന്നതില്‍ ഉള്ള വേദന അല്ല... മറിച്ച്.. കാമുകി തിരിച്ചു വന്നതിലുള്ള ആഹ്ലാദം ആയിരുന്നു...
സഹോദരാ.. എനിക്കുമുണ്ട് കാമുകി. എനിക്കുമുണ്ട് സുഹൃത്തുക്കള്‍....
ഒന്ന് ചോദിച്ചുകൊള്ളട്ടെ... എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ് ? താങ്കളെ ഒരു സഹോദരനായി കണ്ടതോ ? അതോ, താങ്കളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നതോ ? അതോ, താങ്കള്‍ക്കു വേണ്ടി വീണ്ടും ദൈവങ്ങളെ വിളിച്ചതോ ? ഇതൊന്നുമല്ലെങ്കില്‍ ഒരു വഴിയുമില്ല എന്ന് അറിഞ്ഞപ്പോള്‍ താങ്കളുടെ പെണ്‍കുട്ടിക്ക് കാശ് കൊടുത്തു, കാലു പിടിച്ചു തിരിച്ചു കൊണ്ട് വന്നതോ ? !!!!!
Thursday, December 15, 2011
Thursday, December 1, 2011
ഇത്രയേ ഉള്ളു !!!
അവന്‍ : പ്രേമത്തെ കുറിച്ച് നീ എന്നെ പഠിപ്പിക്കണ്ട.. ഞാന്‍ കുറെ കണ്ടതാ !!!!
അവള്‍ : ഇയാള് കുറെ കണ്ടു കാണും... പക്ഷെ ഞാന്‍ പറഞ്ഞത് ആത്മാര്‍ത്ഥ പ്രേമത്തെ കുറിച്ചാ !!!!
അവന്‍ : മോളെ ... എടി മോളെ... പ്രേമം ആണോ ... എന്നാല്‍ അത് ആത്മാര്‍ത്ഥം ആയിരിക്കും... ഇനി ആത്മാര്‍തമല്ലേ...
എന്നാല്‍ പിന്നെ അതിനെ പ്രേമം എന്ന് വിളിക്കണ്ട...
അവള്‍ : ശെരി മോനെ. ഡയലോഗ് അടിക്കാന്‍ നീ പണ്ടേ മിടുക്കന്‍ അല്ലെ...
അവന്‍ : അതെ.. അതിപ്പം നീയും അത്ര മോശം ഒന്നുമല്ല..
അവള്‍ : തന്നെ...!!!
അവന്‍ : ആ ഇപ്പം തന്നെയാ... അത് പോട്ടെ... നീ വീണ്ടും സിംഗിള്‍ ആയെന്നു കേട്ട്...ശെരിയാണോ ?
അവള്‍ : ശേരിയാണേല്‍ നിനക്കെന്താ ?
അവന്‍ : നീയോ ?
അവള്‍ : എന്നാല്‍ ചേട്ടാ.
അവന്‍ : നീ പറ ?
അവള്‍ : ഞാന്‍ എന്നാ പറയാനാ ?
അവന്‍ : എന്നാലും ?
അവള്‍ : മോനെ... നിന്നെ സമ്മതിക്കണം.....
അവന്‍ : ഹഹ...
അവള്‍: എന്തോന്ന് കേക്കെ ?
അവന്‍ : ഒന്ന് പറ ? നിനക്കും എന്നെ ഇഷ്ടമല്ലേ ?
അവള്‍ : അല്ലല്ലോ ... ഇഷ്ടപെടാന്‍ പറ്റിയാ ഒരു മോന്തായം..
അവന്‍: ഒഹ്ഹ്ഹ കാണാന്‍ കൊള്ളില്ല എന്ന് വെച്ച് പ്രേമിക്കാന്‍ പാടില്ല എന്നുണ്ടോ ?
അതോ .. നീ ഒരുപാട് സുന്ദരി ആയതിന്റെ അഹങ്കാരം ആണോ ?
അവള്‍ : മോനെ കുട്ടാ.. ഊതല്ലെട... ചേച്ചി വീര്‍ത്തു വീര്‍ത്തു പൊട്ടി പോവും..
അവന്‍: ഡായി..... ഊതിയതോന്നുമല്ല.. അല്ല.. നീ പ്രിയദര്‍ശന്‍ ലിസ്സി, ഷാജി കൈലാസ് ആനി യെ ഒന്ന് ഓര്‍ത്താല്‍ മതി...
ഇ പെണ്ണുങ്ങള്‍ക്ക് വേറെ സുന്ദരന്മാരെ കിട്ടൂലാരുന്നോ.. അതാ... അതാണ് പ്രേമം...
അവള്‍: നീ അതിനു അവരെ പോലെ അല്ലാന്നു നിനക്ക് അറിയാലോ..
അവന്‍: അതെ.. പക്ഷെ നിന്നെ വെച്ച് നോക്കുമ്പം...
അവള്‍ :ഡാ ഡാ..
അവന്‍: നീ ഉറപ്പു പറഞ്ഞിട്ട് വേണം നമ്മടെ ആദ്യത്തെ കുട്ടിയുടെ പേര് തീരുമാനിക്കാന്‍
അവള്‍: എന്റെ അമ്മെ.. ഇച്ചായന്‍ ഭയങ്കര ഫാസ്റ്റ് ആണല്ലോ...
അവന്‍ : എ .ടി . എം മെഷീന്‍ ന്റെ കാലം അല്ലെ മോളെ മാളു...
അവള്‍ : എല്ലാ പെണ്ണുങ്ങളെയും ഉപേക്ഷിക്കുന്ന പോലെ എന്നെ വിട്ടാല്‍ ഉണ്ടല്ലോ...
അവന്‍ : അങ്ങനെ ഉപേക്ഷിച്ചത് കൊണ്ടാണല്ലോ എനിക്ക് നിന്നെ കിട്ടിയത്..
അവള്‍ : അതിനു ഞാന്‍ സമ്മതം പറഞ്ഞില്ലല്ലോ..
അവന്‍ : എന്നാല്‍, പറഞ്ഞോളൂ
അവള്‍ : അയ്യട..
അവന്‍ : പറ മോളെ...
അവള്‍ : ശേ.. ഞാന്‍ എന്താ പറയേണ്ടത് ?
അവന്‍ : എന്നെ ഇഷ്ടമല്ലേ...അത് പറ..
അവള്‍ : അയ്യോ... ഞാന്‍ പിന്നെ പറയാം.
അവന്‍ : പെട്ടെന്ന് ഒന്ന് പറ. പ്ലീസ്..
അവള്‍ : ഞാന്‍ എന്തായാലും നാളെ പറയാം...
അവന്‍ : എന്താ ചക്കരെ.. ഒന്ന് വേഗം പറ.എന്റെ ടെന്‍ഷന്‍ ഒന്ന് മാറുമല്ലോ
അവള്‍: മ്മ്മ്മം
അവന്‍: പറ
അവള്‍ : ശേ.... എന്റെ മുഖത്തേക്ക് നോക്കല്ലേ..
അവന്‍ :ഇല്ല..ദേ ഞാന്‍ കണ്ണടച്ചു... ഇനി പറ...
അവള്‍: മ്മ്മം എനിക്ക്.... മ്മ്മം.. എനിക്ക് ഇഷ്ടമാണ്..
അവന്‍: താങ്ക്സ്.... സന്തോഷമായി
അവള്‍: മ്മ്മ്മം
അവന്‍: ഞാന്‍ ഒരു മാസത്തിനുള്ളില്‍ അച്ഛനോടും അമ്മയോടും പറയാം...
അവള്‍: എന്ത് ?
അവന്‍: അല്ല ... നമ്മടെ കാര്യം ?
അവള്‍: നമ്മടെ കാര്യമോ ? എന്തോന്ന് ?
അവന്‍: നിനക്കെന്നെ ഇഷ്ടമാണെന്നും നമ്മുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കണമെന്നും..ഉടനെ വിവാഹം വേണമെന്നും ഒക്കെ ..
അവള്‍ : എന്തോന്ന് ? എപ്പേ ? .... ഞാന്‍ ഇഷ്ടമാണെന്ന് പറഞ്ഞത് ഒരു മാനുഷിക സ്നേഹം മാത്രമാ മോനെ പുഷ്കൂ.. നീ എന്ത് വിചാരിച്ചു... ഏതു പെണ്ണും ഒരല്പം പുകഴ്ത്തി പറഞ്ഞാല്‍ അപ്പഴേ കടപുഴകി അങ്ങ് വീഴുമെന്നോ ? മോനെ... സ്ത്രീ സ്നേഹം ആഗ്രഹിക്കുന്നവള്‍ ആണ്... സാന്ത്വനം തെടുന്നവള്‍ ആണ്.. അവള് ചിലപ്പോളെങ്കിലും നിസഹായ ആണ്.. പക്ഷെ അതിനര്‍ത്ഥം.. എന്തിനും ഏതിനും വഴങ്ങുന്നവളാണ് അവള്‍ എന്നല്ല...
നിന്നെ കുറിച്ച് എനിക്ക് നേരത്തെ അറിയാം.. നീ എന്നെ കാണുന്നതിനും മുമ്പേ. എന്റെ ചേച്ചി.. പെടികണ്ട.. സ്വന്തം അല്ല.. കസിന്‍. അവരടെ അടുത്തെ ഏകദേശം ഇതേ ഡയലോഗുകള്‍ നീ ഇറക്കിയത..
പിന്നെ ഒരു കാര്യമുണ്ട് കേട്ടോ.. സ്ത്രീ ഒരിക്കല്‍ അബദ്ധം പറ്റിയാല്‍.. അതില്‍ നിന്ന് പഠിക്കാന്‍ ശ്രേമിക്കുന്നവള.... നീ കേട്ടിട്ടില്ലേ.. ചൂടുവെള്ളത്തില്‍ വീണ പൂഒച്ചയുടെ കഥ...
അതുകൊണ്ട് ചേട്ടായി ഒരു കാര്യം ചെയ്യ്... ആദ്യം സ്വയം ഒന്ന് നന്നാവു.. അന്നിട്ട് പറ്റുമെങ്ങില്‍ ഒരു ജോലി ഒക്കെ കണ്ടു പിടിച്ചു... ഒരു പക്വത ഉള്ള പുരുഷന്‍.. പുരുഷു അല്ല.. ആണ്.. ആവാന്‍ നോക്ക്.. ചെല്ല്.. സമയം കളയണ്ട..പിന്നെ...!!! കഴിയുമെങ്ങില്‍ നീയൊന്നും കല്യാണമേ കഴിക്കരുത്... .. പൊക്കോ.. ആരും കാണണ്ട..
അവന്റെ കണ്ണുകള്‍ നിറഞ്ഞു.... എന്താണെന്ന് അവനു മനസിലായില്ല... മുമ്പ് ഒരിക്കലും തോന്നാത്ത എന്തോ...
നിറഞ്ഞ കണ്ണുകളോടെ അവനു അവനോടു തന്നെ പറഞ്ഞു... " വാ നമ്മുക്ക് അടുത്ത കടവിലേക്ക് പോവാം " !!!!

Wednesday, April 20, 2011
നീ മാത്രം......
സ്നേഹിച്ച പെണ്ണും കൈ വിട്ടു പോയി
ഉണ്ടായ പേരും ചീത്ത പേരായി
ആരും കണ്ടില്ല നന്മകള്‍ ഒന്നും
ആരുമറിയാത്ത നൊമ്പരമായി
കണ്ണിനു സ്വന്തം കണ്മണി പോലെ
പൂവിനു സ്വന്തം പൂമ്പൊടി പോലെ
എന്‍റെ മനസിന്റെ ഉള്ളിന്‍റെ ഉള്ളില്‍
സൂക്ഷിച്ചതല്ലേ നിന്റെ ഹൃദയം
ഇന്നലെ വന്നവര്‍ പാടി നടന്നു
ഇന്നെന്‍റെ മാനസ സ്വപ്നം തകര്‍ന്നു
ഇല്ലല്ലോ തെല്ലൊരു ആശ്വാസമെങ്ങും
ഇന്നെന്‍റെ ശ്വാസവും നിശ്വാസമായി
മെയ്യിന്‍ പാതി തളര്‍ന്നതുപോലെ
നീയെന്‍ ജീവന്‍ കവര്‍ന്നതുപോലെ
ഭൂമി കാല്‍ കീഴില്‍ പിളര്‍ന്നതുപോലെ
കാര്‍മെഘക്കൂട്ടില്‍ അകപെട്ടപോലെ
മദ്യമയക്കുമരുന്നുകള്‍ എല്ലാം
ഇന്നെന്‍റെ ഉറ്റ സുഹൃത്തുക്കള്‍ തന്നെ
മരണത്തിന്‍ വാതിലില്‍ ചാരി നില്‍ക്കുമ്പോഴും
ഉള്ളിന്‍റെ ഉള്ളില്‍ നീയൊന്നു മാത്രം
ഉണ്ടായ പേരും ചീത്ത പേരായി
ആരും കണ്ടില്ല നന്മകള്‍ ഒന്നും
ആരുമറിയാത്ത നൊമ്പരമായി
കണ്ണിനു സ്വന്തം കണ്മണി പോലെ
പൂവിനു സ്വന്തം പൂമ്പൊടി പോലെ
എന്‍റെ മനസിന്റെ ഉള്ളിന്‍റെ ഉള്ളില്‍
സൂക്ഷിച്ചതല്ലേ നിന്റെ ഹൃദയം
ഇന്നലെ വന്നവര്‍ പാടി നടന്നു
ഇന്നെന്‍റെ മാനസ സ്വപ്നം തകര്‍ന്നു
ഇല്ലല്ലോ തെല്ലൊരു ആശ്വാസമെങ്ങും
ഇന്നെന്‍റെ ശ്വാസവും നിശ്വാസമായി
മെയ്യിന്‍ പാതി തളര്‍ന്നതുപോലെ
നീയെന്‍ ജീവന്‍ കവര്‍ന്നതുപോലെ
ഭൂമി കാല്‍ കീഴില്‍ പിളര്‍ന്നതുപോലെ
കാര്‍മെഘക്കൂട്ടില്‍ അകപെട്ടപോലെ
മദ്യമയക്കുമരുന്നുകള്‍ എല്ലാം
ഇന്നെന്‍റെ ഉറ്റ സുഹൃത്തുക്കള്‍ തന്നെ
മരണത്തിന്‍ വാതിലില്‍ ചാരി നില്‍ക്കുമ്പോഴും
ഉള്ളിന്‍റെ ഉള്ളില്‍ നീയൊന്നു മാത്രം
Saturday, January 1, 2011
Happy "NEW YEAR" ?
Happy New year wishes to all living and non living things in this universe. !!!!!
01-01-10 to 1-1-11; 365 days, and most of them were or rather all of them were eventful I would say. Few events happened were my sister's marriage, my quitting from Infosys, higher studies at New Zealand, demise of few good actors in Malayalam cinema, my parents' 30th wedding anniversary etc etc and few other good and bad things.
After reachin here at New Zealand, I could very well understand the disparity between the life here and in India... I like both and at the same time, I dislike some aspects of both. And New Zealand is one place where the New year comes first. The celebrations are also different.
Well...Years come and Go, it need not make much difference in your life. Dates, months, years etc are man made. Jan 1st 2011 and December 31st 2010 are just two normal days for me. Fortunately or unfortunately, On both days I had to go for my job as well :):(.
I have not taken any new year resolution. But if you force me to tell one resolution which I take every new year, then I would say that "My resolution is to be the same person". 25 years of my life was loved and hated by people. I love my way of living and my habits. Even when some people say, drinking milk is poisonous, walking fast is dangerous and singing song at midnight is unhealthy, I would stick to be myself. I just dont want to take a decision like from this year onwards, I will be like Lord Buddha, Jesus Christ or like Lord Krishna.
2010, 2011 , I am still the same Jens Jose Kalapura. Wish you all success for the days to come.

Subscribe to:
Posts (Atom)