Thursday, November 29, 2012

Pure !!!


Few things which made me excited over the years are "pure friendship", "pure dedication" and "pure water".

Friendship is everywhere. But pure friendship !!! What makes a friendship, pure ?
Well, simple. If you call a friend "Mother f**ker" when u see him after one year and if he replies "Your father, son of a b**ch" and then you start talking about your ex girl friend's new affair, then it's "pure friendship".

Dedication is everywhere. But pure dedication. What makes a dedication, pure ?
Ohkie.. If you can walk 12 kms at mid night when it is raining to reach home so as to save 5 dollars so that you can use the same money in casino, then that is pure dedication in gambling. LOL

Water.... Water is every where.. But pure water. What makes water, pure ?

Now, you tell me. Let me have some water.

Monday, October 1, 2012

ഗാന്ധി ജയന്തി ആശംസകള്‍

ജന്മദിനാശംസകള്‍ ഗാന്ധിജി !!!!
ആദ്യമായിട്ട് ഇങ്ങളെ കണ്ടത് ഒരു പത്തിന്റെ നോട്ടിന്മേല്‍ ആണെന്ന് തോന്നണു...
എന്തൊക്കെ ആണേലും, എന്ത് ചെയ്തിട്ട് ആണേലും ഒരു രാജ്യത്തിന്റെ രാഷ്ട്രപിതാവ് ആകണതു ചെറിയ കാര്യാ .?
എന്തായാലും ഇങ്ങളെ സമ്മതിച്ചിരിക്കുന്നു.... വേറെ ആര്‍ക്കും സാധിച്ചില്ലല്ലോ ഇത്..
ആളുകള് ഇനി ഇതില്‍ എന്ത് അപവാദം പറഞ്ഞാലും ഇങ്ങള് കൊള്ളാം...

പിന്നെ ഇമ്മിണി പെരുത്ത ആളായപ്പം കേട്ടു. പിറ്റേ ദിവസം ഗാന്ധി ജയന്തി ആണ്. അതോണ്ട് ക്ലാസ്സ്‌ ഇല്ലാന്ന്...
അന്ന്... അമ്മയാണെ, ഇഷ്ടം ഒരു കുറച്ചു ശതമാനം അങ്ങ് കൂടീട്ടാ !!!
വേറെ ആര്‍ക്കും സാധിച്ചില്ലല്ലോ ഇത്... ഇങ്ങള് അടിപൊളി...
പക്ഷെ വളര്‍ന്നു ഒരു യുവാവായി പെര നിറഞ്ഞു നിക്കണ എനിക്കിപ്പം പേടിയാ ഇങ്ങളെ..
രണ്ടു ദിവസം അടുപ്പിച്ചു ബീവറേജെസ് അടച്ചിടുന്ന ഒരു അപൂര്‍വ സംഭവം വര്‍ഷാ വര്‍ഷം നടപ്പിലാക്കാന്‍ ഇങ്ങടെ ജന്മദിനത്തിന് സാധിച്ചല്ലോ..
അല്ലാ... ഇങ്ങളെ അടിക്കില്ലാന്നു വെച്ച് ഞങ്ങടെ കഞ്ഞീല്‍ ഇമ്മാതിരി പാറ്റ ഇടണാരുന്നോ ഗാന്ധിജി അപ്പൂപ്പാ !!!
ഇങ്ങളെ സമ്മതിക്കണം !!!!!

Saturday, August 4, 2012

നിമിത്തം

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ദിവസം. ഓഗസ്റ്റ്‌ 4TH. 
അന്ന് ഓടി കിതച്ചു പപ്പന്‍ വന്നു പറഞ്ഞു  " അളിയാ അപ്പറത്തെ ക്ലാസ്സില്‍ ഒരു ന്യൂ അഡ്മിഷന്‍ ".
ചെന്ന് നോക്കിയപ്പോള്‍ പണ്ട് സ്കൂളില്‍ ജൂനിയര്‍ ആയി പഠിച്ച പെണ്‍കുട്ടി.
"നിഷ", അതായിരുന്നു അവളുടെ പേര്. പെട്ടെന്ന് ഓര്‍മ്മ കിട്ടി.
ഇവള് അങ്ങ് വലിയ പെണ്ണ് ആയല്ലോ.
അന്ന് തന്നെ ഒരു പൂ കൊടുത്തിട്ട് അവളോട്‌ ഇഷ്ടം അറിയിച്ചു.
ആദ്യം ഒക്കെ ജാഡ ഇട്ടു നിന്നെങ്കിലും ഒരു രണ്ടു ആഴ്ച കൊണ്ട് ഞങ്ങള്‍ കമിതാക്കള്‍ ആയി.
ഒരിക്കലും ഇവള് എന്റെ പ്രണയിനി ആകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതെ അല്ല.
നിമിത്തം എന്ന് ഒന്ന് ഉണ്ടാവാം. പ്രണയിച്ചു തുടങ്ങിയപ്പോള്‍ ആണ് പണ്ട് സ്കൂളില്‍ വെച്ച് ഉള്ള പല സന്ദര്‍ഭങ്ങളെയും കുറിച്ച് അവള് എന്നോട് പറഞ്ഞത്. അവള് എന്നെ നോട്ടമിട്ടിരുന്നു അന്ന് എന്ന് അറിഞ്ഞപ്പോള്‍
ഒരു ചെറിയ സുഖം തോന്നി. ജീവിതത്തിനു ഒരു അര്‍ത്ഥം തോന്നിയതും എന്റേത് മാത്രമായി എനിക്ക് സ്നേഹിക്കാന്‍ ഒരാളെ
കിട്ടിയതും ആ ദിവസങ്ങളില്‍ ആയിരുന്നു..

നാളെ ആണ് ആ ദിവസം. എന്റെ വിവാഹ ദിവസം. ഇതെല്ലാം ഒന്ന് ഓര്‍ത്തു എടുക്കാന്‍ പറ്റിയ സമയം തന്നെ എന്ന് തോന്നി.
അവളും വരും. "നിഷ". ഒരുപാട് നാളുകള്‍ക്കു ശേഷം എന്റെ വിവാഹം ആണെന്ന് അറിയിക്കാനായി ഞാന്‍ വിളിച്ചു കഴിഞ്ഞ ദിവസം.
ഒരു രണ്ടു മിനിറ്റ് സംസാരിച്ച ശേഷം അവള് അന്ന് പറഞ്ഞു  " ഇപ്പം പിടി കിട്ടി. ആദ്യം എനിക്ക് ശബ്ദം മനസിലായില്ല. ലോങ്ങ്‌ ടൈം എഹ്,
ഇച്ചായന് എന്നെ ഒരുപാട് ഇഷ്ടമാ. ലൈഫ് ഈസ്‌ ടൂ ഗുഡ്. നോക്കട്ടെ വരാന്‍ പറ്റുമോ എന്ന്. ഹി ഈസ്‌ ടൂ ബിസി, യു നോ  "

നന്നായി സംസാരിക്കും ഈ പെണ്‍കുട്ടികള്‍..
നല്ല ഉച്ചാരണം, നല്ല ശൈലി.
മനസ്സില്‍ എല്ലാം ഇങ്ങനെ ഓര്‍ത്തു അയവിറക്കിയപ്പോള്‍ പുറത്തൊരു അടി.
തിരിഞ്ഞു നോക്കിയപ്പോള്‍  ഞെട്ടാനൊന്നുമില്ല.
പപ്പനാണ്.
അവന്‍  കിതച്ചുകൊണ്ട് പറഞ്ഞു : " അളിയാ അപ്പറത്തെ വീട്ടില്‍ ഒരു കിളുന്തു പെണ്‍കുട്ടി "




Thursday, August 2, 2012

ഒരു സൗഹൃദ സംഭാഷണം !!!


ഞാന്‍ : ഓ ചാറ്റിംഗ് ആയിരിക്കും  അല്ലെ  ;) ?
 ജിബി : അതെ 
  and u??
 ഞാന്‍ : എന്തിനാടാ....?  ആ പാവം  കൊച്ചിനെ  വെറുതെ  വിട്ടു  കൂടെ ?
  i am cheatin
 ജിബി : hehe
  whom ?
ഞാന്‍ : ശ്വേത 
  she is intelligent
  i jus scrapped 
  അവള്  വീഴത്തില്ലാ 
  i know
 ജിബി : ur first crush??
 ഞാന്‍ : yeah
  hehe
 ജിബി : hmmm
  ഞാന്‍ : ഈ  pdf ഇന്റെ  full form അറിയാമോ ?
 ജിബി : portable document format
 ഞാന്‍ : അത്  നീ  എന്നാടാ  പഠിച്ചത് ?
 ജിബി : google
 ഞാന്‍ : ഇപ്പം  ?
 ജിബി : ya
 ഞാന്‍ : ഓ  രക്ഷപെട്ടു .. അല്ലേല്‍  ഞാന്‍  പോയി  തൂങ്ങി  ചത്തേനെ  
ജിബി : y ?
 ഞാന്‍ : ഞാന്‍  10 minute മുമ്പ്  പഠിച്ചേ  ഉള്ളു.. 
  അല്ലാ..  നിനക്ക്  ഇതൊക്കെ  നേരത്തെ  അറിയാമാരുന്നേല്‍  പിന്നെ  ഞാന്‍  എന്തിനാടെ  ജീവിചിരിക്കണേ !!!!
  അതാ...

നമ്മുടെ  ശ്വേത  കൊച്ചു  ചോദിച്ചു  ... അന്നേരം  ഞാനും  ഗൂഗ്ലി  പറഞ്ഞു  കൊടുത്തു 
 ജിബി : hmm
  അതാണ് ദാറ്റ്‌ ഈസ്‌ ......

PS : Name of girl has changed due to security reasons :P

Wednesday, February 29, 2012

പഴഞ്ചന്‍

" നിനക്ക് ഒന്നുമറിയില്ല...." " നീ വെറും പഴഞ്ചനാ "
ശരിയാണ് സഹോദരി... ഞാന്‍ എന്നും ഒന്നുമറിയാത്ത ഒരു പഴഞ്ചന്‍ ആയിരുന്നു...
സഹോദരി എന്ന് വിളിച്ചത്, നീ ഇന്ന് മറ്റൊരാളുടെ ഭാര്യ ആയതു കൊണ്ട് മാത്രമാണ്...
ഇന്റര്‍നെറ്റ്‌ കാഫെയിലേക്ക് നീ എന്നെ ആദ്യമായി വിളിച്ചു കയറ്റിയപ്പോഴും,
നിന്റെ മാതാപ്പിതാക്കള്‍ വിരുന്നു പോയിരിക്കുവാണെന്നും, നീ ഒരു ദിവസം തനിച്ചാണെന്ന് അറിയിക്കുമ്പോഴും,
എന്റെ കൂടെ സിനിമ കൊട്ടകയില്‍ കയറി മുട്ടി ഇരുന്നപ്പോഴും,
എന്നും എന്റെതായിരിക്കാന്‍ നിനക്ക് ഒരു സമ്മാനം വേണമെന്ന് നീ ആവശ്യപെട്ടപ്പോഴും,
ശെരിയാ.... എനിക്കൊന്നും അറിയില്ലായിരുന്നു.... അത് നിന്റെ സ്നേഹമാണ് എന്നേ ഈ പഴഞ്ചന്‍ കാമുകന് മനസിലായുള്ളു...
സ്നേഹം മാത്രമേ ഞാന്‍ തന്നുള്ളൂ... ഇന്ന് മനസിലാവുന്നു...
നീ എന്നും പറയുന്ന പോലെ ഇപ്പഴും ഞാന്‍ പഴഞ്ചന... ഒന്നുമറിയാത്തവന്‍.....
അതുകൊണ്ട് ഇന്ന് എനിക്ക് സമാധാനം ഉണ്ട്...നിന്നെ കെട്ടേണ്ടി വന്നില്ലല്ലോ...
അല്ല.... ചോദിക്കട്ടെ...നിന്റെ ഭര്‍ത്താവും ഒരു പഴഞ്ചന്‍ ആണോ ആവോ ???

Thursday, December 15, 2011

സഹോദരാ.... !!!!!

സഹോദരാ...
എന്റെ അച്ഛനും അമ്മയ്ക്കും പിറന്ന ഒരു സഹോദരന്‍ പോലും എനിക്കീ ലോകത്തില്‍ ഇല്ല...
അല്ല ..... സഹോദരന്‍ ആവാന്‍ രക്തബന്ധം വേണമെന്നുണ്ടോ ???
ഒരുമിച്ചു കഴിഞ്ഞു, ഒരുമിച്ചു ചിരിച്ചു കളിച്ചു, ഒരുമിച്ചു എല്ലാവിധ കൊള്ളരുതായ്മയും ചെയ്തു
ഒടുക്കം ഒരു രാത്രി താങ്കള്‍ ആദ്യമായി എന്നെ സഹോദരാ എന്ന് വിളിച്ചത് ഞാന്‍ ഓര്‍ക്കുന്നു..
ഇരുട്ടിന്റെ മറവില്‍ കണ്ണ്നീര്‍ ചാലുകള്‍ താങ്കളുടെ തലയണ കുതിര്‍ത്തപ്പോള്‍ നെഞ്ഞിടുപ്പിന്റെ വേഗത
താങ്കളെ അസ്വസ്തനാക്കിയപ്പോള്‍ ഉറക്കം നഷ്ടപെട്ടത് താങ്കള്‍ക്കു മാത്രമല്ല....
വ്യത്യസ്ത പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിച്ചു പോന്ന , വ്യത്യസ്ത അഭിപ്രായം എന്തിനും ഏതിനും പങ്കുവെച്ചിരുന്ന
നമ്മള്‍ പക്ഷെ ഒന്നിന്റെ പേരിലും ഒരിക്കല്‍പോലും വഴക്കടിചിരുന്നില്ല.. സംവാദം... അതിനപ്പുറം ഒന്നും ഉണ്ടായിട്ടില്ല..

ജനുവരി 5 . താങ്കളുടെ കാമുകി വീടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വേറൊരു വിവാഹത്തിന് തയാര്‍ ആയ വിവരം ആ പെണ്‍കുട്ടിയുടെ സുഹൃത്ത്‌ താങ്കളെ അറിയിച്ച രാത്രി ....
അവളില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ രാത്രി ...
അവളെക്കാള്‍ നല്ല പെണ്‍കുട്ടിയെ താങ്കള്‍ക്കു ലഭിക്കും എന്ന് പറഞ്ഞു ഞാന്‍ ആശ്വസിപ്പിച്ചു...
പക്ഷെ താങ്കള്‍ പിന്മാറാന്‍ ഒരുക്കം അല്ലായിരുന്നു.
അവള്‍ താങ്കളുടെ സ്നേഹം ഒരിക്കല്‍ തിരിച്ചു അറിഞ്ഞു തിരിച്ചു വരുമെന്നായി ഞാന്‍...
താങ്കള്‍ക്കു ഒരല്‍പം ആശ്വാസം തോന്നിയിരിക്കാം...താങ്കള്‍ക്കു അല്പം താമസിച്ചാണെങ്കിലും ഉറങ്ങാന്‍ സാധിച്ചല്ലോ..
ഏങ്ങലടി മാറി കൂര്‍ക്കം വലിയിലേക്ക് മാറിയപ്പോള്‍ ആദ്യമായി താങ്കളുടെ കൂര്‍ക്കം വലി എനിക്ക് ദുസഹമല്ലാതെ തോന്നി...
പിന്നീട് എന്ത് സംഭവിച്ചോ ആവോ... പെണ്‍കുട്ടി തിരിച്ചു വന്നു ദിവസങ്ങള്‍ക്കു ശേഷം . ഒരു നിബന്ധനയുമായി.
സുഹൃത്തിനോട്‌ അടുപ്പം വേണ്ട... അത് ആ പെണ്‍കുട്ടിക്ക് അത്ര ഇഷ്ടമല്ലത്രേ....

താങ്കള്‍ എന്റെ അടുത്ത് അത് പറഞ്ഞപ്പോള്‍... താങ്കളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടത് എന്നെ അകറ്റുന്നതില്‍ ഉള്ള വേദന അല്ല... മറിച്ച്.. കാമുകി തിരിച്ചു വന്നതിലുള്ള ആഹ്ലാദം ആയിരുന്നു...
സഹോദരാ.. എനിക്കുമുണ്ട് കാമുകി. എനിക്കുമുണ്ട് സുഹൃത്തുക്കള്‍....
ഒന്ന് ചോദിച്ചുകൊള്ളട്ടെ... എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ് ? താങ്കളെ ഒരു സഹോദരനായി കണ്ടതോ ? അതോ, താങ്കളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നതോ ? അതോ, താങ്കള്‍ക്കു വേണ്ടി വീണ്ടും ദൈവങ്ങളെ വിളിച്ചതോ ? ഇതൊന്നുമല്ലെങ്കില്‍ ഒരു വഴിയുമില്ല എന്ന് അറിഞ്ഞപ്പോള്‍ താങ്കളുടെ പെണ്‍കുട്ടിക്ക് കാശ് കൊടുത്തു, കാലു പിടിച്ചു തിരിച്ചു കൊണ്ട് വന്നതോ ? !!!!!

Thursday, December 1, 2011

ഇത്രയേ ഉള്ളു !!!

അവന്‍ : പ്രേമത്തെ കുറിച്ച് നീ എന്നെ പഠിപ്പിക്കണ്ട.. ഞാന്‍ കുറെ കണ്ടതാ !!!!
അവള്‍ : ഇയാള് കുറെ കണ്ടു കാണും... പക്ഷെ ഞാന്‍ പറഞ്ഞത് ആത്മാര്‍ത്ഥ പ്രേമത്തെ കുറിച്ചാ !!!!
അവന്‍ : മോളെ ... എടി മോളെ... പ്രേമം ആണോ ... എന്നാല്‍ അത് ആത്മാര്‍ത്ഥം ആയിരിക്കും... ഇനി ആത്മാര്‍തമല്ലേ...
എന്നാല്‍ പിന്നെ അതിനെ പ്രേമം എന്ന് വിളിക്കണ്ട...
അവള്‍ : ശെരി മോനെ. ഡയലോഗ് അടിക്കാന്‍ നീ പണ്ടേ മിടുക്കന്‍ അല്ലെ...
അവന്‍ : അതെ.. അതിപ്പം നീയും അത്ര മോശം ഒന്നുമല്ല..
അവള്‍ : തന്നെ...!!!
അവന്‍ : ആ ഇപ്പം തന്നെയാ... അത് പോട്ടെ... നീ വീണ്ടും സിംഗിള്‍ ആയെന്നു കേട്ട്...ശെരിയാണോ ?
അവള്‍ : ശേരിയാണേല്‍ നിനക്കെന്താ ?
അവന്‍ : നീയോ ?
അവള്‍ : എന്നാല്‍ ചേട്ടാ.
അവന്‍ : നീ പറ ?
അവള്‍ : ഞാന്‍ എന്നാ പറയാനാ ?
അവന്‍ : എന്നാലും ?
അവള്‍ : മോനെ... നിന്നെ സമ്മതിക്കണം.....
അവന്‍ : ഹഹ...
അവള്‍: എന്തോന്ന് കേക്കെ ?
അവന്‍ : ഒന്ന് പറ ? നിനക്കും എന്നെ ഇഷ്ടമല്ലേ ?
അവള്‍ : അല്ലല്ലോ ... ഇഷ്ടപെടാന്‍ പറ്റിയാ ഒരു മോന്തായം..
അവന്‍: ഒഹ്ഹ്ഹ കാണാന്‍ കൊള്ളില്ല എന്ന് വെച്ച് പ്രേമിക്കാന്‍ പാടില്ല എന്നുണ്ടോ ?
അതോ .. നീ ഒരുപാട് സുന്ദരി ആയതിന്റെ അഹങ്കാരം ആണോ ?
അവള്‍ : മോനെ കുട്ടാ.. ഊതല്ലെട... ചേച്ചി വീര്‍ത്തു വീര്‍ത്തു പൊട്ടി പോവും..
അവന്‍: ഡായി..... ഊതിയതോന്നുമല്ല.. അല്ല.. നീ പ്രിയദര്‍ശന്‍ ലിസ്സി, ഷാജി കൈലാസ് ആനി യെ ഒന്ന് ഓര്‍ത്താല്‍ മതി...
ഇ പെണ്ണുങ്ങള്‍ക്ക്‌ വേറെ സുന്ദരന്മാരെ കിട്ടൂലാരുന്നോ.. അതാ... അതാണ്‌ പ്രേമം...
അവള്‍: നീ അതിനു അവരെ പോലെ അല്ലാന്നു നിനക്ക് അറിയാലോ..
അവന്‍: അതെ.. പക്ഷെ നിന്നെ വെച്ച് നോക്കുമ്പം...
അവള്‍ :ഡാ ഡാ..
അവന്‍: നീ ഉറപ്പു പറഞ്ഞിട്ട് വേണം നമ്മടെ ആദ്യത്തെ കുട്ടിയുടെ പേര് തീരുമാനിക്കാന്‍
അവള്‍: എന്റെ അമ്മെ.. ഇച്ചായന്‍ ഭയങ്കര ഫാസ്റ്റ് ആണല്ലോ...
അവന്‍ : എ .ടി . എം മെഷീന്‍ ന്റെ കാലം അല്ലെ മോളെ മാളു...
അവള്‍ : എല്ലാ പെണ്ണുങ്ങളെയും ഉപേക്ഷിക്കുന്ന പോലെ എന്നെ വിട്ടാല്‍ ഉണ്ടല്ലോ...
അവന്‍ : അങ്ങനെ ഉപേക്ഷിച്ചത് കൊണ്ടാണല്ലോ എനിക്ക് നിന്നെ കിട്ടിയത്..
അവള്‍ : അതിനു ഞാന്‍ സമ്മതം പറഞ്ഞില്ലല്ലോ..
അവന്‍ : എന്നാല്‍, പറഞ്ഞോളൂ
അവള്‍ : അയ്യട..
അവന്‍ : പറ മോളെ...
അവള്‍ : ശേ.. ഞാന്‍ എന്താ പറയേണ്ടത് ?
അവന്‍ : എന്നെ ഇഷ്ടമല്ലേ...അത് പറ..
അവള്‍ : അയ്യോ... ഞാന്‍ പിന്നെ പറയാം.
അവന്‍ : പെട്ടെന്ന് ഒന്ന് പറ. പ്ലീസ്..
അവള്‍ : ഞാന്‍ എന്തായാലും നാളെ പറയാം...
അവന്‍ : എന്താ ചക്കരെ.. ഒന്ന് വേഗം പറ.എന്റെ ടെന്‍ഷന്‍ ഒന്ന് മാറുമല്ലോ
അവള്‍: മ്മ്മ്മം
അവന്‍: പറ
അവള്‍ : ശേ.... എന്റെ മുഖത്തേക്ക് നോക്കല്ലേ..
അവന്‍ :ഇല്ല..ദേ ഞാന്‍ കണ്ണടച്ചു... ഇനി പറ...
അവള്‍: മ്മ്മം എനിക്ക്.... മ്മ്മം.. എനിക്ക് ഇഷ്ടമാണ്..
അവന്‍: താങ്ക്സ്.... സന്തോഷമായി
അവള്‍: മ്മ്മ്മം
അവന്‍: ഞാന്‍ ഒരു മാസത്തിനുള്ളില്‍ അച്ഛനോടും അമ്മയോടും പറയാം...
അവള്‍: എന്ത് ?
അവന്‍: അല്ല ... നമ്മടെ കാര്യം ?
അവള്‍: നമ്മടെ കാര്യമോ ? എന്തോന്ന് ?
അവന്‍: നിനക്കെന്നെ ഇഷ്ടമാണെന്നും നമ്മുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കണമെന്നും..ഉടനെ വിവാഹം വേണമെന്നും ഒക്കെ ..
അവള്‍ : എന്തോന്ന് ? എപ്പേ ? .... ഞാന്‍ ഇഷ്ടമാണെന്ന് പറഞ്ഞത് ഒരു മാനുഷിക സ്നേഹം മാത്രമാ മോനെ പുഷ്കൂ.. നീ എന്ത് വിചാരിച്ചു... ഏതു പെണ്ണും ഒരല്പം പുകഴ്ത്തി പറഞ്ഞാല്‍ അപ്പഴേ കടപുഴകി അങ്ങ് വീഴുമെന്നോ ? മോനെ... സ്ത്രീ സ്നേഹം ആഗ്രഹിക്കുന്നവള്‍ ആണ്... സാന്ത്വനം തെടുന്നവള്‍ ആണ്.. അവള് ചിലപ്പോളെങ്കിലും നിസഹായ ആണ്.. പക്ഷെ അതിനര്‍ത്ഥം.. എന്തിനും ഏതിനും വഴങ്ങുന്നവളാണ് അവള്‍ എന്നല്ല...
നിന്നെ കുറിച്ച് എനിക്ക് നേരത്തെ അറിയാം.. നീ എന്നെ കാണുന്നതിനും മുമ്പേ. എന്റെ ചേച്ചി.. പെടികണ്ട.. സ്വന്തം അല്ല.. കസിന്‍. അവരടെ അടുത്തെ ഏകദേശം ഇതേ ഡയലോഗുകള്‍ നീ ഇറക്കിയത..
പിന്നെ ഒരു കാര്യമുണ്ട് കേട്ടോ.. സ്ത്രീ ഒരിക്കല്‍ അബദ്ധം പറ്റിയാല്‍.. അതില്‍ നിന്ന് പഠിക്കാന്‍ ശ്രേമിക്കുന്നവള.... നീ കേട്ടിട്ടില്ലേ.. ചൂടുവെള്ളത്തില്‍ വീണ പൂഒച്ചയുടെ കഥ...
അതുകൊണ്ട് ചേട്ടായി ഒരു കാര്യം ചെയ്യ്... ആദ്യം സ്വയം ഒന്ന് നന്നാവു.. അന്നിട്ട്‌ പറ്റുമെങ്ങില്‍ ഒരു ജോലി ഒക്കെ കണ്ടു പിടിച്ചു... ഒരു പക്വത ഉള്ള പുരുഷന്‍.. പുരുഷു അല്ല.. ആണ്.. ആവാന്‍ നോക്ക്.. ചെല്ല്.. സമയം കളയണ്ട..പിന്നെ...!!! കഴിയുമെങ്ങില്‍ നീയൊന്നും കല്യാണമേ കഴിക്കരുത്... .. പൊക്കോ.. ആരും കാണണ്ട..
അവന്റെ കണ്ണുകള്‍ നിറഞ്ഞു.... എന്താണെന്ന് അവനു മനസിലായില്ല... മുമ്പ് ഒരിക്കലും തോന്നാത്ത എന്തോ...
നിറഞ്ഞ കണ്ണുകളോടെ അവനു അവനോടു തന്നെ പറഞ്ഞു... " വാ നമ്മുക്ക് അടുത്ത കടവിലേക്ക് പോവാം " !!!!