ഒരു പണീം ഇല്ലാതെ നടന്ന കാലത്തും പണി ചെയ്തു നടന്ന കാലത്തും അപ്പ നോടോ അമ്മയോടോ എന്റെ പുന്നാര പെങ്ങന്മാരോടോ സത്യം പറയാന്‍ ഒരു മടിയാരുന്നു... പറഞ്ഞിട്ടുണ്ട്, സത്യം, പല വട്ടം.... സിനിമയ്ക്ക് പോയെന്നും കള്ള് കുടിചെന്നും ക്ലാസ്സ് കട്ട് ചെയ്തെന്നും ഒക്കെ പറഞ്ഞു... സത്യമേ പറയാവു എന്നാണു മമ്മി പറഞ്ഞേക്കുന്നത്... സത്യം പറഞ്ഞതിന് അവര്‍ അഭിനന്ദിക്കനമെന്നു ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ ഈ തുറന്നു പറച്ചില് ഒരു ഗുണോം ചെയ്തിട്ടില്ല, അവര്‍ ആവശ്യത്തിനു ചീത്ത പറഞ്ഞതല്ലാതെ...
അപ്പനോട് അന്ന് സിനിമയ്ക്ക് പോയത് തുറന്നു പറഞ്ഞപ്പം അപ്പന് പറയുവ.. "നീ ഇങ്ങനെ നടന്നോട... എല്ലാ കുടുംബത്തിലും കാണും ഇങ്ങനെ ഒരുത്തന്"""" ""
ഞാന്‍ അപ്പനോട് പറഞ്ഞു "പപ്പേ. ഞാന്‍ തുറന്നു പറഞ്ചോണ്ടല്ലേ നിങ്ങള്‍ അറിഞ്ഞേ. പറയാതെ പോയി കാണുന്ന എന്റെ എന്തോരും ഫ്രണ്ട് ഉണ്ട്. അവരെ ഒക്കെ വെച്ച് നോക്കുമ്പം പപ്പാ എന്നെ കുറിച്ച് ഓര്‍ത്തു അഭിമാനിക്കണം"
"എടാ മോനെ... നീ എന്നാ ഡയലോഗ് അടിച്ചാലും ഇനി മേലാല്‍ ഇങ്ങനെ കേട്ടാല്‍ പിന്നെ ഞാന്‍ തീരുമാനിചോളാം കാര്യങ്ങള്‍ "
ഞാന്‍ മനസ്സില്‍ പറഞ്ഞു "ഒത്തില്ല" ..... എന്താണേലും അന്നത്തെ ആ സംസാരത്തോടെ ഞാന്‍ നന്നാവാന്‍ തീരുമാനിച്ചു...
പിന്നീട് ഒരിക്കലും ഞാന്‍ വീട്ടുകാരോട് ഒന്നും തുറന്നു പറഞ്ഞിട്ടില്ല..
ഇപ്പം വീട്ടുകാരും ഹാപ്പി ഞമ്മളും ഹാപ്പി !!!!
5 comments:
Pinnalla
ആൽബെർട്ട് ഷൊപെൻഹൊവെർ പരഞ്ഞു...
"All truth passes through three stages. First, it is ridiculed. Second, it is violently opposed. Third, it is accepted as being self-evident."
Post a Comment