Thursday, December 15, 2011

സഹോദരാ.... !!!!!

സഹോദരാ...
എന്റെ അച്ഛനും അമ്മയ്ക്കും പിറന്ന ഒരു സഹോദരന്‍ പോലും എനിക്കീ ലോകത്തില്‍ ഇല്ല...
അല്ല ..... സഹോദരന്‍ ആവാന്‍ രക്തബന്ധം വേണമെന്നുണ്ടോ ???
ഒരുമിച്ചു കഴിഞ്ഞു, ഒരുമിച്ചു ചിരിച്ചു കളിച്ചു, ഒരുമിച്ചു എല്ലാവിധ കൊള്ളരുതായ്മയും ചെയ്തു
ഒടുക്കം ഒരു രാത്രി താങ്കള്‍ ആദ്യമായി എന്നെ സഹോദരാ എന്ന് വിളിച്ചത് ഞാന്‍ ഓര്‍ക്കുന്നു..
ഇരുട്ടിന്റെ മറവില്‍ കണ്ണ്നീര്‍ ചാലുകള്‍ താങ്കളുടെ തലയണ കുതിര്‍ത്തപ്പോള്‍ നെഞ്ഞിടുപ്പിന്റെ വേഗത
താങ്കളെ അസ്വസ്തനാക്കിയപ്പോള്‍ ഉറക്കം നഷ്ടപെട്ടത് താങ്കള്‍ക്കു മാത്രമല്ല....
വ്യത്യസ്ത പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിച്ചു പോന്ന , വ്യത്യസ്ത അഭിപ്രായം എന്തിനും ഏതിനും പങ്കുവെച്ചിരുന്ന
നമ്മള്‍ പക്ഷെ ഒന്നിന്റെ പേരിലും ഒരിക്കല്‍പോലും വഴക്കടിചിരുന്നില്ല.. സംവാദം... അതിനപ്പുറം ഒന്നും ഉണ്ടായിട്ടില്ല..

ജനുവരി 5 . താങ്കളുടെ കാമുകി വീടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വേറൊരു വിവാഹത്തിന് തയാര്‍ ആയ വിവരം ആ പെണ്‍കുട്ടിയുടെ സുഹൃത്ത്‌ താങ്കളെ അറിയിച്ച രാത്രി ....
അവളില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ രാത്രി ...
അവളെക്കാള്‍ നല്ല പെണ്‍കുട്ടിയെ താങ്കള്‍ക്കു ലഭിക്കും എന്ന് പറഞ്ഞു ഞാന്‍ ആശ്വസിപ്പിച്ചു...
പക്ഷെ താങ്കള്‍ പിന്മാറാന്‍ ഒരുക്കം അല്ലായിരുന്നു.
അവള്‍ താങ്കളുടെ സ്നേഹം ഒരിക്കല്‍ തിരിച്ചു അറിഞ്ഞു തിരിച്ചു വരുമെന്നായി ഞാന്‍...
താങ്കള്‍ക്കു ഒരല്‍പം ആശ്വാസം തോന്നിയിരിക്കാം...താങ്കള്‍ക്കു അല്പം താമസിച്ചാണെങ്കിലും ഉറങ്ങാന്‍ സാധിച്ചല്ലോ..
ഏങ്ങലടി മാറി കൂര്‍ക്കം വലിയിലേക്ക് മാറിയപ്പോള്‍ ആദ്യമായി താങ്കളുടെ കൂര്‍ക്കം വലി എനിക്ക് ദുസഹമല്ലാതെ തോന്നി...
പിന്നീട് എന്ത് സംഭവിച്ചോ ആവോ... പെണ്‍കുട്ടി തിരിച്ചു വന്നു ദിവസങ്ങള്‍ക്കു ശേഷം . ഒരു നിബന്ധനയുമായി.
സുഹൃത്തിനോട്‌ അടുപ്പം വേണ്ട... അത് ആ പെണ്‍കുട്ടിക്ക് അത്ര ഇഷ്ടമല്ലത്രേ....

താങ്കള്‍ എന്റെ അടുത്ത് അത് പറഞ്ഞപ്പോള്‍... താങ്കളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടത് എന്നെ അകറ്റുന്നതില്‍ ഉള്ള വേദന അല്ല... മറിച്ച്.. കാമുകി തിരിച്ചു വന്നതിലുള്ള ആഹ്ലാദം ആയിരുന്നു...
സഹോദരാ.. എനിക്കുമുണ്ട് കാമുകി. എനിക്കുമുണ്ട് സുഹൃത്തുക്കള്‍....
ഒന്ന് ചോദിച്ചുകൊള്ളട്ടെ... എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ് ? താങ്കളെ ഒരു സഹോദരനായി കണ്ടതോ ? അതോ, താങ്കളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നതോ ? അതോ, താങ്കള്‍ക്കു വേണ്ടി വീണ്ടും ദൈവങ്ങളെ വിളിച്ചതോ ? ഇതൊന്നുമല്ലെങ്കില്‍ ഒരു വഴിയുമില്ല എന്ന് അറിഞ്ഞപ്പോള്‍ താങ്കളുടെ പെണ്‍കുട്ടിക്ക് കാശ് കൊടുത്തു, കാലു പിടിച്ചു തിരിച്ചു കൊണ്ട് വന്നതോ ? !!!!!

4 comments:

Unknown said...

kaamuki varumbo rakthabandhamulla sahodharane vare marakkum.Angane nokkumbol thaangal ipo paranja sahodharan cheythathu oru thettaano???

Unknown said...
This comment has been removed by the author.
Unknown said...

EE kadakku saankalppikathayekkal yaadarthyathinte chila lakshanangal kannunnu......

Paul said...

ente eesshware ..enthoru tragedy!!!